Latest News :
Home » » ഐ.എം.സി.സി റമസാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

ഐ.എം.സി.സി റമസാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

Written By Muhimmath News on Monday, 12 June 2017 | 11:37
























ഉദുമ: ഐ.എം.സി.സി ദുബൈ കാസര്‍ക്കോട് ജില്ലാ കമ്മിറ്റി റമസാന്‍ റിലീഫിന്റെ ഭാഗമായി കാസര്‍ക്കോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മില്ലത്ത് സാന്ത്വനത്തിന്റെ ബാനറില്‍ നല്‍കി വരുന്ന റിലീഫിന്റെ ഭാഗമായി ഉദുമ മണ്ഡലത്തില്‍ നടത്തിയ റമസാന്‍ കിറ്റ് വിതരണം പാലക്കുന്ന് മാഷ് ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.എന്‍.എല്‍ ജില്ലാജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഐ.എന്‍.എല്‍ ഉദുമ മണ്ഡലം പ്രസിഡണ്ട്  കെ.എം മൊയ്തുവിനു കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, സുബൈര്‍ പടുപ്പ്, റഹീം ബെണ്ടിച്ചാല്‍, കെ.എന്‍.കെ റഷീദ്, ഇബ്രാഹിം ഹാജി പള്ളിപ്പുഴ, മൊയ്തീന്‍ കുഞ്ഞി കളനാട്, ബടുവന്‍ കുഞ്ഞി, കാദര്‍ ആലമ്പാടി, കരീം മല്ലം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved