Latest News :
Home » » മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹ്യരംഗത്തെ സുപ്രധാന സേവകര്‍

മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹ്യരംഗത്തെ സുപ്രധാന സേവകര്‍

Written By Muhimmath News on Wednesday, 21 June 2017 | 22:27



അബുദാബി: മാധ്യമപ്രവര്‍ത്തകര്‍ സാമൂഹിക സേവന രംഗത്തെ സുപ്രധാന പ്രവര്‍ത്തകരാണെന്ന് ഇന്ത്യന്‍ എംബസ്സി സെക്കന്റ് സെക്രട്ടറി കപിരാജ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മീഡിയ അബുദാബി പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം പ്രയത്‌നത്തിലൂടെ സാമൂഹിക ബാധ്യത നിറവേറ്റുന്നതിലും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പ്രവാസികള്‍ക്കിടയിലെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യാ പാലസില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ സ്വാഗതം പറഞ്ഞു.

ഇന്ത്യ സോഷ്യല്‍ സെന്റര്‍ ആ ക്ടിംഗ് പ്രസിഡണ്ട് ജയചന്ദ്രന്‍ നായര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് പത്മനാഭന്‍, മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, അജിത് (ലുലു എക്‌സ്‌ചേഞ്ച്), മണികണ്ഡന്‍(യു.എ.ഇ എക്‌സ്‌ചേഞ്ച്), സൂരജ്(അഹല്യ ഹോസ്പിറ്റല്‍), പ്രശാന്ത് (എസ്.എഫ്.സി ഗ്രൂപ്പ്), അനില്‍ സി ഇടിക്കുള, മുനീര്‍ പാണ്ട്യാല, ടി.പി.ഗംഗാധരന്‍ എന്നിവര്‍ ആശംസക ള്‍ നേര്‍ന്നു സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved