Latest News :
Home » » ഐ എന്‍ പടുപ്പ് മേഖലാ കമ്മിറ്റി റംസാന്‍ റിലീഫ് വിതരണം നടത്തി

ഐ എന്‍ പടുപ്പ് മേഖലാ കമ്മിറ്റി റംസാന്‍ റിലീഫ് വിതരണം നടത്തി

Written By Muhimmath News on Wednesday, 21 June 2017 | 18:14



ബന്തടുക്ക: ഐ എന്‍ എല്‍ കുറ്റിക്കോല്‍ പഞ്ചായത് പടുപ്പ് മേഖലാ കമ്മിറ്റി റംസാന്‍ റിലീഫ് വിതരണവും പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പു വിതരണവും ഐ എന്‍ എല്‍ പാവപെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ബൈത്തുന്നുര്‍ ഭവന പ്രഖ്യാപനവും നടത്തി. ഐ എന്‍ എല്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് റഹീം കരിവേടകത്തിന്റെ അധ്യക്ഷതയില്‍ നടന്ന റംസാന്‍ റിലീഫ് യോഗം ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസിസ് കടപ്പുറം ഉത്ഘാടനം ചെയ്തു. പടുപ്പ് സഫാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണോത്ഘാടനം ഐഎംസിസി കാസര്‍ഗോഡ് യു.എ.ഇ പ്രസിഡണ്ട് കാദര്‍ ആലംപാടിയും ബൈതുന്നൂര്‍ ഭവന പ്രഖ്യാപനം എന്‍ എല്‍ യൂ സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പും നിര്‍വഹിച്ചു.

എന്‍ എസ് എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ട മുഹാദ് ബി കെ യ്ക്കു സ്വീകരണവും നല്‍കി. യോഗത്തില്‍ സഖാവ് കെ എന്‍ രാജന്‍(CPIM), സഖാവ് പേമല ചാക്കോ (CPI), കരീം മല്ലം, സഫര്‍ മിഷ്‌കാത് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഷാഫി സുഹിരി സ്വാഗതവും കാദര്‍ കരിവേടകം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved