Latest News :
Home » » ഐ.എന്‍.എല്‍-ഐ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു

ഐ.എന്‍.എല്‍-ഐ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Tuesday, 6 June 2017 | 17:56



തൃക്കരിപ്പൂര്‍: ഐ എന്‍ എല്‍ മില്ലത്ത് സാന്തനം, ഐ എം സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിവരുന്ന റിലീഫ് കാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ റംസാന്‍ കിറ്റ് വിതരണം നടത്തി.

ഐ എം സി സി ദുബൈ കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് കാദര്‍ ആലംബാടി, ഐ എന്‍ എല്‍ മണ്ഡലം പ്രസിഡണ്ട് ഹനീഫ ഹാജിയെ മണ്ഡലത്തിലേക്കുള്ള കിറ്റ് ഏല്‍പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മണ്ഡലം ജനറല്‍ സെക്രട്ടറി റസാഖ് പുഴക്കര, ഐ എം സി സി നേതാക്കളായ കരീം മല്ലം, ശംസു കടപ്പുറം, ഐ എന്‍ .എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം നേതാക്കളായ മുഹമ്മദ് മുന്‍ഷി, എം.കെ.ഹാജി, ശംസുദ്ധീന്‍ അരിഞ്ചിര, ഫൈസല്‍ വി എന്‍ പി, മമ്മു കോട്ടപ്പുറം, ഹഫീല്‍ തൃക്കരിപ്പൂര്‍, ഹംസ പടന്ന, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved