Latest News :
Home » , , » ഖുര്‍ആന്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു: പൊന്മള

ഖുര്‍ആന്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു: പൊന്മള

Written By Muhimmath News on Sunday, 4 June 2017 | 17:54

























ദുബൈ: ഭൗതികലോകത്ത് വസിക്കുന്ന മനുഷ്യന്‍ ഏതെല്ലാം മേഖലകളുണ്ടോ അവിടെയൊക്കെ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വ്യവസ്ഥിതികള്‍ ഖുര്‍ആനില്‍ ഉള്‍കൊണ്ടിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ 21ാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ മര്‍കസിന്റെ പങ്കാളിത്തത്തോടെയാണ് പ്രഭാഷണം സംഘടിപ്പിച്ചത്.

ലോകത്ത് നടക്കുന്ന ഒരു സംഗതിയും ഖുര്‍ആന്‍ സ്പര്‍ശിക്കാതെ പോയിട്ടില്ല. തിരുസുന്നത്തിലൂടെയും ഇമാമുകളുടെ വരികളിലൂടെയും നമുക്കത് വ്യക്തമായി വായിച്ചെടുക്കാനാകും. മുമ്പ് കഴിഞ്ഞവരുടെ ചരിത്രം ഖുര്‍ആന്‍ പറയുന്നുണ്ട്. ശേഷം വരാനിരിക്കുന്ന കാര്യങ്ങളും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമുക്കിടയിലുള്ള സകല പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി ഖുര്‍ആനിലുണ്ടെന്ന് അല്ലാഹു പറയുന്നു. ഒരു സമ്പൂര്‍ണ നിയമസംഹിതയാണ് ദീനുല്‍ ഇസ്‌ലാം. ഐഹികവും പാരത്രികവുമായ ഏതെല്ലാം നന്മകളുണ്ടോ അതിലേക്കെല്ലാം ചെന്നെത്താന്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശപ്രകാരം നമുക്ക് കഴിയും. 'നന്മയിലേക്ക് നിങ്ങള്‍ മുന്നെ നടക്കുക'യെന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം നമുക്ക് പാഠമാവണം. നന്മ വര്‍ധിപ്പിക്കാന്‍ പ്രചോദനമാവണം. അദ്ദേഹം പറഞ്ഞു.




'നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുക; നിങ്ങള്‍ വിജയികാളാവാന്‍ വേണ്ടി' എന്നത് ഖുര്‍ആനിന്റെ ഉദ്‌ബോധനമാണ്. നന്മ പ്രവര്‍ത്തിക്കലാണ് നമ്മുടെ ഇരുലോക വിജയനിദാനം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് മേധാവിയും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി അംഗവുമായ അബ്ദുല്‍ റഹീം ഹുസൈന്‍ അല്‍ അഹ്‌ലി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ പ്രസംഗിച്ചു. ശരീഫ് കാരശ്ശേരി സ്വാഗതവും നജീം തിരുവനന്തപുരം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved