Latest News :
Home » , , » ഖത്തര്‍ ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ പ്രസിഡണ്ട് റൂഹാനി

ഖത്തര്‍ ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ പ്രസിഡണ്ട് റൂഹാനി

Written By Muhimmath News on Tuesday, 27 June 2017 | 10:35

തെഹ്‌റാന്‍: ഖത്തറിനു മേല്‍ സൗദിയും മറ്റു രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അസ്വീകാര്യമാണെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി. 

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഫോണില്‍ സംസാരിക്കവെയാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിനെതിരായ ഉപരോധം സ്വീകരിക്കാനാവില്ലെന്നും ഇറാന്‍ ഭരണകൂടം ഖത്തറിനൊപ്പം നില്‍ക്കുമെന്നും റൂഹാനി പറഞ്ഞതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

'ഇറാന്റെ വ്യോമ മേഖലയും ഭൂമിയും നാവിക മേഖലയും സൗഹൃദ സൂചകമായി എപ്പോഴും ഖത്തറിന് തുറന്നുകൊടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരും. അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ക്കുന്നതിന് സമ്മര്‍ദവും ഭീഷണിയും ഉപരോധവുമല്ല പരിഹാരം'  റൂഹാനി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved