Latest News :
Home » » മൊസൂള്‍ മോസ്‌ക് ഐ.എസില്‍നിന്ന് ഇറാഖി സൈന്യം പിടിച്ചെടുത്തു

മൊസൂള്‍ മോസ്‌ക് ഐ.എസില്‍നിന്ന് ഇറാഖി സൈന്യം പിടിച്ചെടുത്തു

Written By Muhimmath News on Friday, 30 June 2017 | 11:16

മൊസൂള്‍: മൂന്ന് വര്‍ഷം മുമ്പ് ഇസ്‌ലാമിക് സ്‌റ്റേറ്റ് പിടിച്ചെടുത്ത ഇറാഖിലെ ചരിത്ര പ്രസിദ്ധമായ മൊസൂള്‍ പള്ളി ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. എട്ട് മാസത്തെ പോരാട്ടത്തിന് ശേഷം ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫാ ഭരണത്തിന് രാജ്യത്ത് അന്ത്യമായെന്നും ഇറാഖി സൈന്യം അറിയിച്ചു.

 മൊസൂളിലെ ഈ പള്ളിയില്‍ വച്ചാണ് ഐസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ഇറാഖിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി ചുമതലയേറ്റത്.

ഇറാഖില്‍ ഐസിസിനെതിരെ നീണ്ട കാലമായി തുടരുന്ന പോരാട്ടം ഉടന്‍ തന്നെ വിജയത്തിലെത്തുമെന്നും മൊസൂളിന്റെ സമീപ പ്രദേശങ്ങളില്‍ ഇനിയും തുടരുന്ന ഐസിസ് തീവ്രവാദികളെ ഉടന്‍ തുടച്ചു നീക്കുമെന്നും സൈന്യം പറയുന്നു. 850 വര്‍ഷം പഴക്കമുള്ള ഗ്രാന്റ് അല്‍ നൂറി പള്ളി പിടിച്ചെടുക്കാനായത് ഐസിസിനെതിരായ വന്‍ വിജയമാണ്. 

ഐസിസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനം തകര്‍ന്നു വീണതായും ഇറാഖി സൈനികന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved