Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » ജീവന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

ജീവന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

Written By Muhimmath News on Tuesday, 6 June 2017 | 18:18



കാഞ്ഞങ്ങാട്: മരുന്നുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് വേണ്ടി ജെനറിക് മെഡിസിന്‍, ബ്രാന്‍ഡഡ് കമ്പനികളുടെ മരുന്നുകളുടെ ഔഷധ ഗുണനിലവാരത്തിലുള്ള മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രയുടെ കാസര്‍കോട് ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ സ്‌റ്റോര്‍ ഉദയംകുന്ന് വിവേകാനന്ദ അക്ഷയശ്രീയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് ദേവന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐഎഎസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം.ബല്‍രാജ് അദ്ധ്യക്ഷത വഹിച്ചു. കെ.കരുണാകരന്‍, സുധീഷ്ചന്ദ്രന്‍, എ.വേലായുധന്‍, നാഗരാജ്, പി.വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved