Latest News :
Home » , » യേശു ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ച് ഗുജറാത്തി പാഠ പുസ്തകം

യേശു ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ച് ഗുജറാത്തി പാഠ പുസ്തകം

Written By Muhimmath News on Saturday, 10 June 2017 | 11:38

അഹമ്മദാബാദ്: ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ച് ഗുജറാത്തിലെ പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് യേശു ക്രിസ്തുവിനെ പിശാചായി അഭിസംബോധന ചെയ്യുന്നത്. ഇസ് സംബന്ധ് മേം ഹെവാന്‍ ഈസ കാ ഏഖ് കഥന്‍ സദാ സ്മരണീയ് ഹൈ(ഈ പശ്ചാത്തലത്തില്‍ പിശാചായ യേശുവുമായി ബന്ധപ്പെട്ട ഒരു സംഭവം ഇപ്പോഴും ഓര്‍മിക്കപ്പെടുന്നതാണ്) എന്നാണ് വിവാദമായ പരാമര്‍ശം.

കടുത്ത പ്രതിഷേധമാണ് പരാമര്‍ശത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പാഠഭാഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ അച്ചടിപ്പിശകാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഒരു മാസം മുമ്പേ ഇത് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ തയ്യാറായില്ലെന്ന് ഗുജറാത്ത് കാത്തലിക് ചര്‍ച്ച് വക്താവ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved