Latest News :
Home » , , » 'ജുനൈദ് വധം' എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ പ്രതിഷേധ റാലി വെള്ളിയാഴ്ച; പുലിക്കുന്നില്‍ നിന്നാരംഭിക്കും

'ജുനൈദ് വധം' എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ പ്രതിഷേധ റാലി വെള്ളിയാഴ്ച; പുലിക്കുന്നില്‍ നിന്നാരംഭിക്കും

Written By Muhimmath News on Thursday, 29 June 2017 | 20:34


























കാസറഗോഡ്: ജുനൈദ് വധം ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി 30ന്
വെള്ളിയാഴ്ച വൈകുന്നേരം നടക്കും. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ബീഫിന്റെ പേരില്‍ ഫാസിസ്റ്റുകാര്‍ ജുനൈദെന്ന യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പശുവിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ രാജ്യത്ത് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും റാലിയില്‍ പ്രതിഷേധാഗ്നി ഉയരും.

വൈകിട്ട് 4മണിക്ക് പുലിക്കുന്നില്‍ നിന്നാരംഭിച്ച് പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍, സുബൈര്‍ ബാഡൂര്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഫാറൂഖ് സഖാഫി കര, ഹാഫിള് രിഫാഈ സഖാഫി, തസ്‌ലീം കുന്നില്‍, സ്വാദിഖ് എര്‍മാളം, ഉനൈസുറഹ്മാന്‍ ഊജംപദവ് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved