Latest News :
Home » , , » ജുനൈദ് വധം: 'ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക' ഏഴ് കേന്ദ്രങ്ങളില്‍ എസ്.എസ്.എഫ് പ്രതിഷേധ റാലി 30ന് വെള്ളിയാഴ്ച

ജുനൈദ് വധം: 'ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക' ഏഴ് കേന്ദ്രങ്ങളില്‍ എസ്.എസ്.എഫ് പ്രതിഷേധ റാലി 30ന് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 29 June 2017 | 18:56

























കാസറഗോഡ്: ജുനൈദ് വധം ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് പ്രതിഷേധ റാലി വെള്ളിയാഴ്ച വൈകുന്നേരം ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഫാസിസ്റ്റുകാരുടെ മൃഗീയതക്ക് ഇരയായ ജുനൈദ് വധം ഇന്ത്യന്‍ സംസ്‌കാരത്തെയും പൈതൃകത്തെയും ലജ്ജിപ്പിക്കുന്ന വിതം ഞെട്ടലോടെയാണ് ലോകം കേട്ടത്. പശുവിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലയും അക്രമത്തിലൂടെയും ഒരു വിഭാഗത്ത ഇല്ലായ്മ ചെയ്യാനാണ് ഫാസിസം ശ്രമിക്കുന്നത്. ഇതിനെതിരെയാണ് എസ് എസ് എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ ഹൊസങ്കടി, കാസറഗോഡ്, ബദിയടുക്ക, ഉദുമ, കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി. ജില്ലാ ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved