Latest News :
Home » , » കളത്തൂര്‍ മദീന മഖ്ദൂം അല്‍ മദ്‌റസത്തുല്‍ ബദ്രിയ്യയ്ക്ക് 100 മേനിയുടെ പതിനൊന്നാം വര്‍ഷം

കളത്തൂര്‍ മദീന മഖ്ദൂം അല്‍ മദ്‌റസത്തുല്‍ ബദ്രിയ്യയ്ക്ക് 100 മേനിയുടെ പതിനൊന്നാം വര്‍ഷം

Written By Muhimmath News on Wednesday, 14 June 2017 | 17:50

കളത്തൂര്‍: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ 2016-17 പൊതു പരീക്ഷയില്‍ 5, 7, 10 ക്ലാസുകളില്‍ മദീന മഖ്ദൂം അല്‍ മദ്‌റസത്തുല്‍ ബദ്രിയ്യ മദ്രസയ്ക്ക് 100 ശതമാനം വിജയം. തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷവും വിജയം ആവര്‍ത്തിച്ചു.

വിദ്യാത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമമാണ് 100 ശതമാനം വിജയം കൈവരിക്കാന്‍ കാരണമായത്. വിദ്യാത്ഥികളെ മദ്രസ മാനേജ്‌മെന്റും മുഅല്ലിം സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായ കെ.പി.ഹുസൈന്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, മൊയ്തു ഹാജി, ജീലാനി അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് പി.വി, കെ.എം.കളത്തൂര്‍, ലത്തീഫ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ സാരിസന്‍സാര്‍ അഭിനന്ദിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved