Latest News :
Home » , » കല്ലട്ക്ക: ഹിന്ദു ജാഗരണ വേദിഗെ ജില്ലാ പ്രസിഡന്റ് ആശുപത്രിയില്‍ നിന്ന് മുങ്ങി; ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി വന്നതോടെ പൊങ്ങി

കല്ലട്ക്ക: ഹിന്ദു ജാഗരണ വേദിഗെ ജില്ലാ പ്രസിഡന്റ് ആശുപത്രിയില്‍ നിന്ന് മുങ്ങി; ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി വന്നതോടെ പൊങ്ങി

Written By Muhimmath News on Friday, 16 June 2017 | 11:02

മംഗളൂരു: കല്ലടുക്കയില്‍ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന  ഹിന്ദു ജാഗരണ വേദി കെ നേതാവ് കാവല്‍ പോലീസുകാര്‍ നദ്രയിലാണ്ട നിമിഷം മുങ്ങി. പിന്നെ പൊങ്ങി. 

വേദി ബണ്ട്വാള്‍ താലൂക്ക് പ്രസിഡന്റ് രത്‌നാകര്‍ ഷെട്ടിയാണ് ബുധനാഴ്ച അര്‍ധരാത്രിക്കു ശേഷം കല്ലടുക്ക ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയോടെ തിരിച്ചെത്തുകയും ചെയ്തു. 

ചൊവ്വാഴ്ച കല്ലടുക്ക ജുമാ മസ്ജിദ് പരിസരത്ത് നില്‍ക്കുകയായിരുന്ന ഖലീലിനെ ഷെട്ടിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആക്രമിച്ചതായിരുന്നു അക്രമത്തിനു തുടക്കം. 
പരാതിയില്‍ രത്‌നാകര്‍ ഷെട്ടിയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

അക്രമത്തില്‍ പരുക്കേറ്റ  രത്‌നാകര്‍ ഷെട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

പോലീസിന്റെ സഹായത്തോടെയാണു രത്‌നാകര്‍ ഷെട്ടി മുങ്ങിയതെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതായി പോലീസ് സൂപ്രണ്ട് അറിയിക്കുകയായിരുന്നു.
എസ്‌ഐ ഓമന, കോണ്‍സ്റ്റബിള്‍മാരായ രാധാകൃഷ്ണ, രമേശ് ലമണി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തതോടെ മുങ്ങിയ പ്രതി മറ്റൊരു ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പൊങ്ങുകയായിരുന്നു.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് മംഗലാപുരം നഗരം ഒഴിച്ചുള്ള ദക്ഷിണ കന്നഡ ജില്ലയിലെ നാലു താലൂക്കുകളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കയാണ്.
ബണ്ട്വാള്‍, ബല്‍ത്തങ്ങാടി, പുത്തൂര്‍, സുള്ള്യ എന്നീ താലൂക്കുകളില്‍ ജൂണ്‍ 21 വരെയാണു നിരോധനാഞ്ജ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved