Latest News :
Home » , » റാങ്കിന്റെ തിളക്കവുമായി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ്

റാങ്കിന്റെ തിളക്കവുമായി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ്

Written By Muhimmath News on Thursday, 29 June 2017 | 20:49

സീതാംഗോളി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.ബി.എ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് പരീക്ഷയില്‍ മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥിനിയായ ആയിഷത്ത് ഷബീബ ഒന്നാം റാങ്ക് നേടി. കുമ്പള ഭാസ്‌കര്‍ നഗറിലെ അബൂബക്കര്‍ ദേലംപാടിയുടെയും നസീറയുടെയും മകളാണ് ഷബീബ. നംഷീറാണ് ഭര്‍ത്താവ്.

കോളേജിലെ ആദ്യ ബാച്ചില്‍ നിന്ന് തന്നെ റാങ്ക് നേടാനായത് അഭിമാന നേട്ടമാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ബി.ഉദയകുമാര്‍ അഭിപ്രായപ്പെട്ടു.

ഡിഗ്രി പഠന കാലയളവില്‍ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഷബീബ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ കോളേജ് അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved