Latest News :
Home » » കന്യാപ്പാടി സുല്‍ഫുഖര്‍ യുവജന സംഘത്തിന് പുതിയ ഭാരവാഹികള്‍: പി കെ നിഷാം പ്രസിഡന്റ്, സഫ്‌വാന്‍ ബോംബെ സെക്രട്ടറി

കന്യാപ്പാടി സുല്‍ഫുഖര്‍ യുവജന സംഘത്തിന് പുതിയ ഭാരവാഹികള്‍: പി കെ നിഷാം പ്രസിഡന്റ്, സഫ്‌വാന്‍ ബോംബെ സെക്രട്ടറി

Written By Muhimmath News on Saturday, 24 June 2017 | 12:25
























കന്യപ്പാടി: സുല്‍ഫുഖര്‍ യുവജന സംഘത്തിന് പുതിയ ഭാരവാഹികള്‍.ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ജനറല്‍ ബോഡിയോഗം എ എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഈ ചെറിയ കാലയളവില്‍ സുല്‍ഫുഖര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമെന്ന് അദ്ദേഹം പറഞ്ഞു. പട്ട്‌ല  മുഹമ്മദ്, നാസര്‍ മാടത്തട്ക്ക, താജുദ്ധീന്‍, റഹിം ബദ്‌രിയ, അര്‍ഷാദ് കന്യപ്പാടി, നിഷാം പി കെ, റഫീഖ് എ എം, മന്‍സൂര്‍ എം കെ, ഫാറൂഖ് കെ ഇ ,ഇംതിയാസ്  തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ അര്‍ഷാദ് കന്യപ്പാടി സ്വാഗതവും സഫ്‌വാന്‍ ബോംബൈ നന്ദിയും പറഞ്ഞു 

      
പുതിയ ഭാരവാഹികള്‍: നിഷാം പി കെ(  പ്രസിഡന്റ്), അര്‍ഷാദ്  കന്യപ്പാടി,
താജുദ്ധീന്‍ പൂവാള ( വൈ പ്രസിഡന്റ്), സഫ്‌വാന്‍ ബോംബെ (സെക്രട്ടറി), രിസാല്‍ കെ, ജബ്ബാര്‍ കെ (ജോ സെക്രട്ടറി), റഹിം ബദ്‌രിയ( ട്രഷറര്‍)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved