Latest News :
Home » » കാരാട്ട് നൗഷാദിന്റെ വീട്ടില്‍ പോലീസ് റയ്ഡ്; 4 ലക്ഷം രൂപയം മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു

കാരാട്ട് നൗഷാദിന്റെ വീട്ടില്‍ പോലീസ് റയ്ഡ്; 4 ലക്ഷം രൂപയം മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു

Written By Muhimmath News on Monday, 12 June 2017 | 11:57

കുണിയ: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയായ കാരാട്ട് നൗഷാദിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. നിരവധി മൊബൈല്‍ഫോണുകളടക്കം നാലു ലക്ഷത്തോളം രൂപയുടെ മോഷണമുതലുകള്‍ പിടിച്ചെടുത്തു. 

നൗഷാദ് താമസിക്കുന്ന കുണിയയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ബേക്കല്‍ എസ് ഐ യു പി വിപിന്‍, അഡീണല്‍ എസ് ഐ വിശ്വനാഥന്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ രജീഷ്, ഇര്‍ഷാദ് എന്നിവരാണ് മിന്നല്‍ പരിശോധന നടത്തിയത്.

നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ നൗഷാദ് അടുത്തിടെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും കവര്‍ച്ചയിലേര്‍പ്പെടുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കര്‍ണാടകയിലെ മംഗളൂരു അടക്കമുള്ള ഭാഗങ്ങളില്‍ നിന്നും നൗഷാദ് കവര്‍ച്ച നടത്തുകയാണെന്നും മോഷണമുതലുകള്‍ കുണിയയിലെ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. 

42 പുതിയ മൊബൈല്‍ഫോണുകളും 20 പഴയ ഫോണുകളും ടാബുകളും ലാപ്‌ടോപ്പുകളും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു. കണ്ടെത്ിയ പുതിയ മൊബൈല്‍ ഫോണുകളില്‍ ഏറെയും ഒപ്പോ കമ്പനിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകളാണ്. തൊണ്ടിമുതലുകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved