Latest News :
Home » , , » 300 വീടുകളിലേക്ക് റമളാന്‍ കിറ്റുമായ് റിലീഫ് വണ്ടി

300 വീടുകളിലേക്ക് റമളാന്‍ കിറ്റുമായ് റിലീഫ് വണ്ടി

Written By Muhimmath News on Tuesday, 13 June 2017 | 17:43



കളനാട്: നിരാലംബര്‍ക്ക് നിര്‍ഭയ ഗ്രാമ പദ്ധതിയുമായ് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഈ റമളാനില്‍ മുന്നൂറ് പാവപ്പെട്ടവരുടെ വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ റിലീഫ് വണ്ടിയില്‍ വിതരണം ചെയ്തു.

കളനാടും കളനാടിന്റെ പരിസര പ്രദേശങ്ങളിലുമാണ് റിലീഫ് വിതരണം നടത്തിയത്. വിഷന്‍ 2020 യിലൂടെ കളനാട് പ്രദേശത്തെ യാചന മുക്ത ഗ്രാമ മാക്കാനുള്ള സ്വയം തൊഴിലിനുള്ള പലിശ രഹിതവായ്പ്പാ പദ്ധതികൂടി കാരുണ്യം കളനാട് നല്‍കിവരുന്നു. റിലീഫ് വണ്ടിയുടെ ഫ്‌ലാഗ് ഓഫ് കളനാട് ജമാഅത്ത് മുന്‍ പ്രസിഡണ്ടും കാരുണ്യം കളനാട് ഉപദേഷ്ടാവും കൂടിയായ സി എച്ച് ആമുഹാജി നിര്‍വ്വഹിച്ചു. മുഹമ്മദ് ശജീര്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. കാരുണ്യം കളനാട് ചെയര്‍മ്മാന്‍ ഹക്കീം ഹാജിയുടെ അദ്ധ്യക്ഷതയില്‍ കാരുണ്യം കളനാട് സെക്രട്ടറി കെ.എം.കെ ളാഹിര്‍ റമളാനില്‍ നടത്തുന്ന വിവിധ സാന്ത്വന പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു.

കാരുണ്യം കളനാട് ട്രഷറര്‍ ഉപ്പ് അഹമ്മദ്, കേരള മുസ്ലിം ജമാഅത്ത് ട്രഷറര്‍ കെ. കെ അബ്ദുല്ലാ ഹാജി, അഡ്മിനിസ് ട്രേഷന്‍ അംഗം ഷരീഫ് ഹാജി മജിസ്‌ട്രേറ്റ്, എം.കെ റഷീദ്, പി ഐ ഹക്കീം ഇസ്മായില്‍, സി. ബി മുശ്താഖ്, പി. കെ സിറാജ്, കാരുണ്യം കളനാട് ദുബൈ സെക്രട്ടറി ശാഫി ഗാന്ധി, ഷാര്‍ജാ പ്രസിഡണ്ട് സി. എച്ച് . അബൂബക്കര്‍, അബൂദാബി ട്രഷറര്‍ സാലിഹ് ഹാജി, ഖത്തര്‍ ട്രഷറര്‍ സക്കരിയാ ഇബ്രാഹിം, മുജീബ് കാപ്പില്‍, അബ്ദുള്‍ റഹിമാന്‍ അയ്യങ്കോല്‍, കാരുണ്യം കളനാട് വിവിധ പ്രവാസി കമ്മിറ്റി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. കെ.എം. കെ സ്വാഗതവും ഉപ്പ് അഹമ്മദ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved