Latest News :
Home » » കാസറഗോഡ് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ഇഫ്താര്‍ സംഘടിപ്പിച്ചു

കാസറഗോഡ് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ഇഫ്താര്‍ സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 4 June 2017 | 12:50



കാസറഗോഡ്: ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ഇഫ്താര്‍ മീറ്റ് 2017 ഫഹാഹീല്‍ ഗാലക്‌സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് സമദ് കൊട്ടോടി അധ്യക്ഷം വഹിച്ച ചടങ്ങ് കെ ഇ എ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ ഉത്ഘാടനം ചെയ്തു. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ നടത്തിയ ഇഫ്താര്‍ മീറ്റ് ഒരു സൗഹൃദ സംഗമമാണെന്നും ഇത്തരം പരിപാടികള്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സി എച് , കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ മറ്റു സംഘടനാ പ്രതിനിധികളായ അനിയന്‍ കുഞ്ഞു, മുഹമ്മദ് റിയാസ്, ഇക്ബാല്‍ കുട്ടമംഗലം, സിറാജ് എരഞ്ഞിക്കല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

തുടര്‍ന്ന് രക്ഷാധികാരി സത്താര്‍ കുന്നില്‍ സദസ്സിനു റമദാന്‍ സന്ദേശം കൈമാറി. മനുഷ്യ മനസ്സുകള്‍ തമ്മിലുളള അകലം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തു മതം വിഭാവന ചെയ്യുന്ന ത്യാഗത്തിന്റെ സന്ദേശം വിവിധ മതസ്ഥര്‍ ഒന്നിച്ചിരുന്നു കൊണ്ടു പ്രചരിപ്പിക്കുകയാണ് ഇത്തരം സംഗമങ്ങള്‍ കൊണ്ടു കെ ഇ എ മുന്നൊട്ട് വെക്കുന്നതെന്നും അദേഹം പറഞ്ഞു. ഹബീബുള്ള മുറ്റിച്ചൂര്‍, നൗഷാദ് ചെമ്പട്ട് വീട്ടില്‍, സമീര്‍ B C, കെ ഇ എ കേന്ദ്ര ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇഫ്താര്‍ മീറ്റ് കണ്‍വീനര്‍ സലാം കളനാട് സ്വാഗതം ആശംസിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved