Latest News :
Home » , » കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ തലയിടിച്ച് വീണ് ഉളിയത്തടുക്ക സ്വദേശി മരിച്ചു

കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ തലയിടിച്ച് വീണ് ഉളിയത്തടുക്ക സ്വദേശി മരിച്ചു

Written By Muhimmath News on Saturday, 3 June 2017 | 11:49

കാസര്‍കോട്: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് കാല്‍വഴുതി കിണറില്‍ വീണ് മരിച്ചു. ഉളിയത്തടുക്ക ഗണേഷ്‌നഗറിലെ മൊയ്തീന്‍-ആഇശ ദമ്പതികളുടെ മകന്‍ എം നൗഷാദ് (35)ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ബീരന്ത്‌വയലിലെ ഡോ. രാജഗോപാലിന്റെ വീട്ടുകീണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ നൗഷാദിന്റെ കൈയ്യില്‍ നിന്നും നൈലോണ്‍ കയര്‍ പിടിവിട്ട് കാല്‍വഴുതി കിണറിലേക്ക് തലയടിച്ചുവീഴുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട് ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഭാര്യ: റാബിയ. മക്കള്‍: നാദിയ, സഫ, മര്‍വ്വ, നെമില്‍. സഹോദരങ്ങള്‍: ഷാഫി, സിദ്ദിഖ്, സുഹ്‌റ, സഫിയ, ഖദീജ, സഫൂറ, ബീബി. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved