Latest News :
Home » , , » രാജേഷ് വധശ്രമകേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍

രാജേഷ് വധശ്രമകേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 19 June 2017 | 10:49
























കാസര്‍കോട്:  സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ പിടിയിലായി.

മൊഗ്രാല്‍പുത്തൂര്‍ മജല്‍ ഹൗസിലെ രാജു എന്ന രാജേഷിനു (28) നേരെയുണ്ടായ അക്രമവവുമായി ബന്ധപ്പെട്ട് അണങ്കൂര്‍ ബെദിര അടിയാംപെട്ടിയിലെ പി എ ഖൈസല്‍(28), അണങ്കൂര്‍ ടി വി സ്‌റ്റേഷനടുത്ത് താമസിക്കുന്ന കെ ഹബീബ് റഹ് മാന്‍(21), ചൗക്കി ആസാദ് നഗറിലെ ടി എ താജുദ്ദീന്‍(25) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സിഐ സി എ അബ്ദുര്‍ റഹീം, എസ്‌ഐ പി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇനി കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലാവാനുണ്ട്. ഈ മാസം 14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് റഫീഖ്, തളങ്കരയിലെ ആബിദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉദയനെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. എന്നാല്‍ ആളുമാറി രാജേഷിനെയാണ് സംഘം ആക്രമിച്ചത്.

വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഖൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved