Home »
Kasaragod
» മൊബൈല്‍ വ്യാപാരിയെ കടയില്‍ കയറി മൂന്നംഗ സംഘം ആക്രമിച്ചു
മൊബൈല്‍ വ്യാപാരിയെ കടയില്‍ കയറി മൂന്നംഗ സംഘം ആക്രമിച്ചു
കാസര്‍കോട് : മൊബൈല്‍ വ്യാപാരിയെ കടയില്‍ കയറി മൂന്നംഗ സംഘം ആക്രമിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ലാന്‍ഡ് മാര്‍ക്ക് സെന്ററിലെ ദുര്‍ഗാ ഗണേഷ് മൊബൈല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഉടമയും സീതാംഗോളി സ്വദേശിയുമായ ഗണേഷി(38) നെയാണ് ആക്രമിച്ചത്. കണ്ണിനും പല്ലിനും പരിക്കേറ്റ ഗണേഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹന പാര്കിംഗുമായി ബന്ധപ്പെട്ടാണ് മൂന്നംഗ സംഘം അതി ക്രൂരമായി മൊബൈല്‍ വ്യാപാരിയെ മര്‍ദ്ദിച്ചത്. അക്രമികള്‍ വന്ന വാഹനത്തിന്റ നമ്പര്‍ മൊബൈല്‍ വ്യാപാരികള്‍ പൊലീസിന് കൈമാറി.സംഭവത്തില്‍ കാസര്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.
അക്രമികളെ ഉടന്‍ പിടികൂടണമെന്ന് മൊബൈല്‍ ഡീലര്‍സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണി വരെ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും അസോസിയേഷന് നേതാക്കള്‍ അറിയിച്ചു.
Post a Comment