Latest News :
Home » » അപായച്ചങ്ങല വലിച്ച് യാത്രക്കാരന്‍ ഇറങ്ങിയോടി: മംഗള എക്‌സ്പ്രസ് ചെറുവത്തൂരില്‍ 15 മിനുട്ട് നിര്‍ത്തിയിട്ടു

അപായച്ചങ്ങല വലിച്ച് യാത്രക്കാരന്‍ ഇറങ്ങിയോടി: മംഗള എക്‌സ്പ്രസ് ചെറുവത്തൂരില്‍ 15 മിനുട്ട് നിര്‍ത്തിയിട്ടു

Written By Muhimmath News on Friday, 30 June 2017 | 11:33

ചെറുവത്തൂര്‍: ട്രെയിനിന്റെ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി യാത്രക്കാരന്‍ ഇറങ്ങിയോടി. വ്യാഴാഴ്ച വൈകീട്ട് 6.30ന് മംഗള എക്‌സ്പ്രസ് ചന്തേര റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടയുടനെയാണ് അപായച്ചങ്ങല വലിച്ചത്. ഇതേത്തുടര്‍ന്ന് ചന്തേര-ചെറുവത്തൂര്‍ റെയില്‍വെ ലൈനിലെ പിലിക്കോട് മാനായിയില്‍ 15 മിനിറ്റ് തീവണ്ടി നിര്‍ത്തിയിട്ടു.

തീവണ്ടി നിര്‍ത്തിയ ഉടനെ ഒരാള്‍ ഓടിപ്പോയി. ഇയാളെ തിരിച്ചറിയാനായില്ല. പെട്ടെന്ന് വണ്ടി നിന്നതും പ്രദേശവാസികള്‍ ചുറ്റും കൂടിയതും യാത്രക്കാരെ പരിഭ്രാന്തരാക്കി. ലോക്കോ പൈലറ്റെത്തി അപായച്ചങ്ങല വലിച്ചതാണെന്ന് അറിയിച്ചതോടെ ആശങ്കയകന്നു. മംഗള എക്‌സ്പ്രസിന് തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പില്ല. ചെറുവത്തൂര്‍ പാസഞ്ചര്‍ ആണെന്ന് കരുതി വണ്ടിമാറിക്കയറിയ യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതായിരിക്കാമെന്നാണ് സംശയം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved