Latest News :
Home » , » അബ്ദുര്‍ റസാഖിന്റെ മരണം വിഷം അകത്തു ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

അബ്ദുര്‍ റസാഖിന്റെ മരണം വിഷം അകത്തു ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

Written By Muhimmath News on Wednesday, 7 June 2017 | 12:38
























കാസര്‍കോട്: ബേള പുതുക്കോളി റോഡിലെ ഏണിവളപ്പില്‍ അബ്ദുര്‍ റസാഖിന്റെ (30) മരണത്തിനുകാരണം വിഷം അകത്തു ചെന്നതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. റസാഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് മരണകാരണം വ്യക്തമായത്. 

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍ അന്വേഷണം നടത്തുമെന്നും യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നതെന്നും അതേസമയം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി എം.വി സുകുമാരന്‍ പറഞ്ഞു.

മരണത്തിനു മുമ്പ് അബ്ദുര്‍ റസാഖിന് മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റിരുന്നുവെന്നും വിഷം കലര്‍ന്ന സമൂസ ബലമായി കഴിപ്പിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

റസാഖിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മറ്റു ബന്ധുക്കളുടെയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അബ്ദുര്‍ റസാഖ് തളങ്കരയിലെ വാടകവീട്ടില്‍ നിന്നും അവശ നിലയില്‍ ബേളയിലെ സ്വന്തം വീട്ടിലെത്തിയത്. തുടര്‍ന്ന് ഛര്‍ദിച്ച റസാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയും തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved