Latest News :
Home » , » ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു

ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു

Written By Muhimmath News on Wednesday, 21 June 2017 | 11:03

കാസര്‍കോട്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ പാകിസ്താന്റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്കയിലാണ് സംഭവം. 23 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

പാകിസ്താന്‍ ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയുമാണ് ഇവര്‍ ചെയ്തത്. രാത്രിയില്‍ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുംവിധം പടക്കം പൊട്ടിക്കുക (ഐ.പി.സി 486), മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക (ഐ.പി.സി 153) എന്നീ വകുപ്പുകള്‍ അനുസരിച്ചാണു കേസെടുത്തത്.

കുമ്പടാജെ പഞ്ചായത്ത് മുന്‍പ്രസിഡന്റും ബി.ജെ.പി നേതാവുമായ രാജേഷ് ഷെട്ടി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചക്കുടലില്‍ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കുമെതിരെയാണ് കേസ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്.

ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി പാകിസ്താന്‍ ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയത് കഴിഞ്ഞ ഞായറാഴ്ചയാണ് (ജൂണ്‍ 18). അന്ന് രാത്രി 11 മണിയോടെയാണ് കുമ്പടാജെ ചക്കുടലിലെ റോഡില്‍ ആഹ്ലാദപ്രകടനം നടന്നത്. ആഹ്ലാദ പ്രകടനം നടത്തിയെന്നും പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണ് പരാതി. ആഹ്ലാദപ്രകടനത്തിന് ശേഷം പടക്കം പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved