Latest News :
Home » , » ജില്ലാ എസ് വൈ എസ് യൂത്ത്പരേഡ്: കാസര്‍കോട് സോണ്‍ സ്വഫ്‌വ യൂത്ത് അസംബ്ലി ഞായറാഴ്ച

ജില്ലാ എസ് വൈ എസ് യൂത്ത്പരേഡ്: കാസര്‍കോട് സോണ്‍ സ്വഫ്‌വ യൂത്ത് അസംബ്ലി ഞായറാഴ്ച

Written By Muhimmath News on Saturday, 17 June 2017 | 20:21

കാസര്‍കോട്: ജൂലൈ ഒന്നിന് നടക്കുന്ന എസ് വൈ എസ് ജില്ലാ യൂത്ത് പരേഡിന്റെ ഭാഗമായി കാസര്‍കോട് സോണ്‍ യൂത്ത് അസംബ്ലി ഞായറാഴ്ച രാവിലെ 10 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡിലെ ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

കാസര്‍കോട്, മധൂര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍ എന്നീ അഞ്ച് സര്‍ക്കിളുകളുടെ കീഴിലുള്ള 59 യൂനിറ്റുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വഫ് വ അംഗങ്ങളുടെ സംഗമത്തിന് ജില്ലാ, സോണ്‍ നേതാക്കള്‍ നേതൃത്വം നല്‍കും.

കാസര്‍കോട് സോണ്‍ സംഘടനാകാര്യ സമിതി പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം അല്‍ഹാദിയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം ഉദ്ഘാടനം ചെയ്യും. ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, സോണ്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മുട്ടത്തൊടി എന്നിവര്‍ യൂത്ത് അസംബ്ലിക്ക് നേതൃത്വം നല്‍കും. സോണ്‍ നേതാക്കളായ അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, ഹനീഫ് പടുപ്പ്, മുനീര്‍ അഹ്മദ് സഅദി, അബ്ദുല്ല പൊവ്വല്‍, സലീം കോപ്പ, മുനീര്‍ എര്‍മാളം, മുഹമ്മദ് ടിപ്പുനഗര്‍, ഹാരിസ് ഫാളിലി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, പി ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved