Latest News :
Home » , , » സൃഷ്ടികളോട് കരുണ ചൊരിയുന്നതിലൂടെ പെരുന്നാളിനെ സജീവമാക്കുക: കേരള മുസ്ലിം ജമാഅത്ത്

സൃഷ്ടികളോട് കരുണ ചൊരിയുന്നതിലൂടെ പെരുന്നാളിനെ സജീവമാക്കുക: കേരള മുസ്ലിം ജമാഅത്ത്

Written By Muhimmath News on Saturday, 24 June 2017 | 22:31

കാസര്‍കോട് : സര്‍വ്വ സൃഷ്ടികളോടും കരുണാര്‍ദ്രമായ മനസ്സുമായി ജീവിക്കുന്നവര്‍കു മാത്രമേ അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും ലഭിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ ഈദ് സന്ദേശത്തില്‍ അറിയിച്ചു.

പെരുന്നാള്‍ സുദിനം ബന്ധുക്കളിലേക്കും അയല്‍പക്കങ്ങളിലേക്കും കരുണയുടെ നോട്ടം പതിയണം. അവശതയനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാന്‍ നമുക്കാവണം. ധൂര്‍ത്തിനും ദുര്‍വ്യയങ്ങള്‍ക്കും അവസരം നല്‍കാതെ ആരാദനകളാല്‍ ധന്യമാവണം പെരുന്നാള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved