Latest News :
Home » , , , , » മുസ്ലിം സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി പാലൊളി കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണാമായി നടപ്പാക്കും: മുഖ്യമന്ത്രി

മുസ്ലിം സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി പാലൊളി കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണാമായി നടപ്പാക്കും: മുഖ്യമന്ത്രി

Written By Muhimmath News on Thursday, 15 June 2017 | 09:39
























തിരുവനന്തപുരം: പാലൊളി കമ്മിറ്റി നിര്‌ദേൂശങ്ങളില്‍ നടപ്പിലാകാത്തവ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 കേന്ദ്ര സര്ക്കാുര്‍ നടപടികള്‍ മൂലം മുസ്‌ലിം സമൂഹത്തിനുള്ള ആശങ്കകളെ ഗൗരവത്തിലെടുക്കും. മലബാര്‍ മേഖലയില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് മുന്നോടിയായിട്ടാണ് മുസ്‌ലിം സംഘടനാ നേതാക്കളുമായി ചര്ച്ച നടത്തിയത്.

















സര്ക്കാറിന്റെ ഒരു വര്ഷനത്തെക്കുറിച്ച് അഭിപ്രായം പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആമുഖം. പോലീസ് നയം, മദ്യനയം, പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്, കരിപ്പൂര്‍ എയര്‌പോര്ട്ട്  പ്രശ്‌നം, അനാഥാലയങ്ങള്ക്കുള്ള നിയന്ത്രണം എന്നീ പ്രശ്‌നങ്ങള്‍ ഉന്നയിച്ച മുസ്‌ലിം സംഘടനാ നേതാക്കള്‍ പാലൊളി കമ്മറ്റി റിപ്പോര്ട്ട്  പൂര്ണമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 
തുടര്ന്നാ ണ് പാലൊളി കമ്മിറ്റി റിപ്പോര്ട്ട് നടപ്പാക്കുമെന്ന വാഗ്ദാനം മുഖ്യമന്ത്രി നല്കി്യത്. അനാഥാലയങ്ങളുടെ മേലുള്ള നിയന്ത്രണം ലഘൂകരിക്കാന്‍ ശ്രമം നടത്തും.
















കരിപ്പൂര്‍ എയര്‌പോര്ട്ട്  പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥനെ ഡല്ഹി്യിലേക്കയക്കും. സീസണ്‍ കാലത്തെ വിമാന ടിക്കറ്റ് വര്‌ധേനയില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കിത. ഇടതുപക്ഷത്തിന് ഒരു പോലീസ് നയമുണ്ട് അതേ നടപ്പാക്കൂ. യു എ പി എ ചുമത്തുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകും. വികസനത്തിന്റെ വേഗത വര്ധിപ്പിക്കും, പശ്ചാത്തല വികസനത്തിനാണ് സര്ക്കാ ര്‍ ഊന്നല്‍ നല്കു്ന്നത്, ദേശീയപാത, ഗെയില്‍ പൈപ്പ് ലൈന്‍ എന്നിവക്ക് ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.














മന്ത്രി കെ ടി ജലീല്‍, സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ സൈഫുദ്ദീന്‍ ഹാജി, വഖഫ് ബോര്ഡ് ചെയര്മാമന്‍ റഷീദലി ഷിഹാബ് തങ്ങള്‍, ഹജ്ജ് കമ്മറ്റി ചെയര്മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, എം ഐ അബ്ദുല്‍ അസീസ്, ടി പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഒ അബ്ദുര്‌റഹ്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്മാന്‍ പി കെ ഹനീഫ, ന്യൂനപക്ഷ ധനകാര്യ കോര്പ്പാറേഷന്‍ ചെയര്മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പങ്കെടുത്തു.









Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved