Latest News :
Home » , , » മാണി നെറികെട്ടവനെന്ന് കോണ്‍ഗ്രസ് മുഖപത്രം; കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍

മാണി നെറികെട്ടവനെന്ന് കോണ്‍ഗ്രസ് മുഖപത്രം; കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍

Written By Muhimmath News on Saturday, 10 June 2017 | 10:54

കൊച്ചി: കെഎം മാണിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രം വീക്ഷണം. 

യുഡിഎഫ് നൂറുതവണ തോറ്റാലും മാണിയെ തിരികെ വിളിക്കരുതെന്ന് വീക്ഷണം മുഖപ്രസംഗത്തിലൂടെ പറയുന്നു. മാണി എന്ന മാരണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണിയെന്ന് വീക്ഷണം ആരോപിക്കുന്നു. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. കെഎം ജോര്‍ജ് ചങ്കുപൊട്ടി മരിക്കാന്‍ കാരണം മാണിയാണ് തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങളും വീക്ഷണം ഉന്നയിക്കുന്നുണ്ട്. മാനം വില്‍ക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് മാണിക്ക് യുഡിഎഫ് എന്നോ, എല്‍ ഡി എഫ് എന്നോ ബിജെപി എന്നോ അയിത്തമില്ലെന്നും നെറികേടിന്റെ രാഷ്ട്രീയമാണ് മാണിക്കെന്നും വീക്ഷണം പറയുന്നു.

വീണിടം വിദ്യയാക്കലാണ് മാണിയുടെ ശൈലി. കെഎം ജോര്‍ജ് മുതല്‍ പിസി ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുണ്ട്. അടിമ തോറ്റങ്ങളുടെ ഈണം കേട്ട് ഉല്ലസിക്കുകയാണ് പാലാ മാടമ്പിയും മകനും. ചരിത്രം കരുതി വെച്ച ശിക്ഷ ഒറ്റപ്പെടലിന്റേതാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved