Latest News :
Home » » കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധം:എം.എസ്.എഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധം:എം.എസ്.എഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Written By Muhimmath News on Thursday, 8 June 2017 | 10:46
























കാസര്‍കോട്: സ്വാശ്രയ പാരല്ലല്‍ കോളജ് വിദ്യാര്‍ഥികളുടെ കെ.എസ്.ആര്‍.ടി.സി യാത്ര സൗജന്യം യാത്ര നിര്‍ത്തലാക്കിയ കേരള സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ എം.എസ്.എഫ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു.

 നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. 

ഉപരോധത്തിന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ ജന.സെക്രട്ടറി ഹമീദ് സി.ഐ, സെക്രട്ടറി ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, സഹദ് ബാങ്കോട്, അഷ് റഫ് ബോവിക്കാനം, മുര്‍ഷിദ് മുഹമ്മദ്, ഖലീല്‍ തുരുത്തി, നൗഫല്‍ കുമ്പഡാജെ, അറഫാത്ത് കോവ്വല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved