Latest News :
Home » » കുളകര യുവധാര കള്‍ച്ചറല്‍ അസോസിയേഷന്‍ റംസാന്‍ റിലീഫ് നടത്തി

കുളകര യുവധാര കള്‍ച്ചറല്‍ അസോസിയേഷന്‍ റംസാന്‍ റിലീഫ് നടത്തി

Written By Muhimmath News on Wednesday, 14 June 2017 | 22:40



എരിയാല്‍: കുളകര യുവധാര കള്‍ച്ചറല്‍ അസോസിയേഷന്‍ ജി സി സി കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍ദ്ധരരായ കുടുബത്തിനുള്ള റംസാന്‍ റിലീഫ് യുവധാര പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു. യുവധാര ഓഫീസില്‍ നടന്ന ചടങ്ങില്‍ ജി സി സി ഭാരവാഹികളായ റഫീക്ക്, അന്‍സാരി, ഇ.എം. ഷൗക്കത്ത്, അബ്ദുല്‍ റഹ്മാന്‍ കുളങ്കര, അസീബ്, സുലൈമാന്‍ മല്ലം, ഇ എം.കുഞ്ഞാലി, ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കുളങ്കര പ്രസംഗിച്ചു. കുളങ്കര കണ്ടത്തില്‍ മസ്ജിദ് ഇമാം റാഷിദ് ഫൈസി പ്രാര്‍ത്ഥന നടത്തി. സിയാദ്, നബീല്, റിയാസ് ബിഗ്, നിസാര്‍ കെ.ബി, നാസര്‍ കുളങ്കര സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved