Latest News :
Home » » പണമിടപാടിനെ ചൊല്ലി തര്‍ക്കം; കുമ്പളയില്‍ യുവാവിന് കുത്തേറ്റു

പണമിടപാടിനെ ചൊല്ലി തര്‍ക്കം; കുമ്പളയില്‍ യുവാവിന് കുത്തേറ്റു

Written By Muhimmath News on Thursday, 22 June 2017 | 10:06
























കാസര്‍കോട്: കുമ്പളയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക പുത്തൂര്‍ സ്വദേശി നവീനാണ് (31) കുത്തേറ്റത്. കുമ്പള ദേവി നഗറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

പണമിടപാടുമായി ബന്ധപ്പെട്ട വിരോധത്തില്‍ അഭിലാഷും മറ്റൊരാളും ചേര്‍ന്നാണ് നവീനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്കും കാലിനും കുത്തേറ്റ നവീനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കൂലിപ്പണിക്കാരനാണ് നവീന്‍. നവീനും പ്രതികളും സുഹൃത്തുക്കളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved