Latest News :
Home » » റൂട്ട് സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം; മൂന്നുപേര്‍ അറസ്റ്റില്‍

റൂട്ട് സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം; മൂന്നുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 27 June 2017 | 11:38

കുമ്പള: റൂട്ട് സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ മുഗുറോഡ് എ കെ ജി നഗറിലെ അബ്ദുല്‍ ഷാബിര്‍(26), മുജംഗാവ് എസ് ബി ശിവപ്രസാദ്(30), ബദരിയ നഗറിലെ പുരുഷോത്തമന്‍ (31) എന്നിവരെയാണ് കുമ്പള എസ് ഐ പി വി ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കുമ്പള ബസ് സ്റ്റാന്‍ഡിലാണ് ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കാസര്‍കോട്തലപ്പാടി റൂട്ടിലോടുന്ന പൂങ്കാവനം, ആയിഷ ബസുകളിലെ ജീവനക്കാരാണ് സമയത്തെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം മൂത്ത് ഇവര്‍ സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved