Latest News :
Home » , » മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നിലപാട് ആപത്കരം: എസ് വൈ എസ്

മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നിലപാട് ആപത്കരം: എസ് വൈ എസ്

Written By Muhimmath News on Thursday, 15 June 2017 | 18:31

ബേക്കല്‍: കേരളത്തില്‍ മദ്യം വ്യാപകമാക്കുനുള്ള സര്‍ക്കാര്‍ നീക്കം ആപത്ക്കരമാണെന്ന് എസ് വൈ എസ് ഉദുമസോണ്‍ എക്‌സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.

കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നത് മദ്യലഭ്യത വര്‍ധിപ്പിക്കും. ഇത് പൗരന്‍മാരുടെ ആരോഗ്യ ധനനഷ്ടങ്ങള്‍ക്കും കുടുംബ കലഹത്തിനും ധാര്‍മികത്തകര്‍ച്ചയ്ക്കും കാരണമാകും. മദ്യലഭ്യത കുറയ്ക്കാനാണ് നടപടി വേണ്ടത്. ആസക്തിയില്‍ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കാന്‍ ബോധവല്‍ക്കരണത്തോടപ്പം മദ്യനിരോധനവും അനിവാര്യമാണ്. തെറ്റുകളിലേക്ക് മനുഷ്യന്‍ എത്തിപ്പെടുന്നതിന്ന് സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. അത് മനസ്സിലാക്കുന്നതിന്ന് ഭരണാധികാരികള്‍ തയ്യാറാവണം.

മദ്യത്തിന്റെ വിറ്റുവരവിലൂടെ കിട്ടുന്ന കേവല ലാഭം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കം സമൂഹത്തിന്റെ നാശത്തിലേക്കാണ് വഴിയൊരുക്കുന്നത്. സമ്പൂര്‍ണ മദ്യനിരോധനമാണ് ആവശ്യമെന്നും ഇതിനായ് ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ച് വരികയാണ് വേണ്ടതെന്നും മദ്യത്തിനെതിരായുള്ള പോരാട്ടത്തില്‍ നിന്നും പിന്‍മാറുന്നത് ജനാധിപത്യ സര്‍ക്കാറിന് ഒട്ടും ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അദ്ധ്യക്ഷതയില്‍ ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു. മൊയ്തീന്‍ പനേര, അബ്ദുല്‍ സലാം ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി.എം.എ.മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ഉമര്‍ സഖാഫി മൗവ്വല്‍, സഈദ് സഖാഫി എരോല്‍, ഹമീദ് മൗലവി കുണിയ, തുടങ്ങിയവര്‍ സംസാരിച്ചു. ആബിദ് സഖാഫി മൗവ്വല്‍ സ്വാഗതവും ഖാലിദ് പുത്തിരിയടുക്കം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved