Latest News :
Home » , » 'അയാളെ ഉപദ്രവിക്കരുത്'; ലണ്ടന്‍ ഭീകരാക്രമണ പ്രതിയെ പോലീസിന് കൈമാറാന്‍ സഹായിച്ചത് പള്ളി ഇമാം

'അയാളെ ഉപദ്രവിക്കരുത്'; ലണ്ടന്‍ ഭീകരാക്രമണ പ്രതിയെ പോലീസിന് കൈമാറാന്‍ സഹായിച്ചത് പള്ളി ഇമാം

Written By Muhimmath News on Tuesday, 20 June 2017 | 11:25

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ നിന്നും നിന്നും റമളാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹ് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയ ഇടിച്ചുകയറ്റിയ ഭീകരവാദിയെ ജീവനോടെ പോലീസിന് കൈമാറാന്‍ സഹായിച്ച് പള്ളി ഇമാം. 'ഞാന്‍ എല്ലാ മുസ്‌ലിങ്ങളെയും വധിക്കു'മെന്ന് ആക്രോശിച്ചുകൊണ്ട് അയാള്‍ ജനങ്ങളിലേക്ക് ഇറങ്ങിവന്നു. അയാളുടെ കൈയില്‍ കത്തിയുമുണ്ടായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. തുടര്‍ന്ന് 48 കാരനായ വെള്ളക്കാരനെ സമീപത്തുള്ളവര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

അയാളെ ഉപദ്രവിക്കാന്‍ തുടങ്ങിയ ജനങ്ങളിലേക്ക് മറ്റൊരു പള്ളിയിലെ ഇമാമായ മുഹമ്മദ് മഹ്മൂദ് കടന്നുവന്ന് കുപിതരായ ജനങ്ങളെ സമാധാനിപ്പിക്കുകയും അയാളെ ഉപദ്രവിക്കരുതെന്നും പറഞ്ഞു. ഇമാമിന്റെ സമയോചിത ഇടപെടലുകളാണ് ഭീകരവാദിയെ ജീവനോടെ പോലീസിന് കൈമാറാന്‍ സഹായിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.'മുസ്‌ലിം വെല്‍ഫെയര്‍ ഹൗസ്' ഇമാമിനെ അനുമോദിക്കുകയും ചെയ്തു.

എന്നാല്‍, പോലീസ് അറസ്റ്റു ചെയ്ത പ്രതി വാനില്‍ കയറിയ ശേഷം പുറത്തുള്ളവര്‍ക്കു ഫഌിങ് കിസ്സ് നല്‍കുകയും ' എനിക്ക് എല്ലാ മുസ്‌ലിംകളെയും കൊല്ലണം എന്നും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.അക്രമം ഭീകരപ്രവര്‍ത്തിയാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 12.20 നാണ് ഫിന്‍സ്‌ബെറിയിലെ പള്ളിയില്‍ നിന്നും മടങ്ങിവരുന്നവര്‍ക്കു നേരെ വാഹനം കയറ്റി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തറാവീഹ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ കുഴഞ്ഞുവീണ വൃദ്ധനെ സഹായിക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ്‍ അക്രമി വാഹനം കയറ്റിയത്. അക്രമിക്കൊപ്പെ മറ്റു രണ്ടുപേര്‍ ഉണ്ടായിരുന്നതായും സംശയിക്കുന്നു. മൂന്നു പേരുടെ കയ്യിലും കത്തിയുണ്ടായിരുന്നതായും മൊഴികളുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved