Latest News :
Home » » മാക് കുവൈറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

മാക് കുവൈറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 7 June 2017 | 17:26



കുവൈത്ത്: കുവൈത്തിലെ പ്രമുഖ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബായ മാക് കുവൈത്ത് വാര്‍ഷിക ഇഫ്താര്‍ സംഗമവും മെംബേര്‍സ് മീറ്റും സംഘടിപ്പിച്ചു. ഫര്‍വാനിയ റോയല്‍ ഹൈത്തം ഇന്റര്‍നാഷണല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മാക് പ്രസിഡന്റ സുബൈര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി റംസാന്‍ സന്ദേശം കൈമാറി. മാക് ഉപദേശക സമിതി ചെയര്‍മാന്‍ മുസ്തഫ കാരി, ഉപദേശക സമിതി അംഗം എ.പി.അബ്ദുല്‍ സലാം, കേഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ, മാക് ഫുട്ബാള്‍ ടീം ഹെഡ് കോച്ച് മുബാറക് യൂസുഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷാനവാസ് ഹൈത്തം, മുജീബ് റഹ്മാന്‍, ഹാരിസ് തൃക്കരിപ്പൂര്‍, അബ്ദുല്‍ റഷീദ് കെ.എം, അബൂബക്കര്‍.കെ.കെ, ഷഫീക്.പി.കെ, മുബാശിര്‍, ഫയാസ്.കെ, ജമ്‌നാസ്, അബ്ദുല്‍ റഹീം.കെ.പി, ഷൈജു എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി. ട്രഷറര്‍ അബ്ദുറഹിമാന്‍.കെ.ടി നന്ദി രേഖപ്പെടുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved