Latest News :
Home » , , » മാലിക്ദീനാര്‍ കോളേജില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

മാലിക്ദീനാര്‍ കോളേജില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 11 June 2017 | 18:09



സീതാംഗോളി: മാലിക്ദീനാര്‍ കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന്റെയും ജനരക്ഷാ കാസറഗോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രക്ത ദാനം ജീവദാനം എന്ന സന്ദേശത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് പെണ്‍കുട്ടികളടക്കം വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും രക്തദാനത്തിന് സന്നദ്ധരായി.

രക്തദാന ക്യാംപ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ബി.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനരക്ഷാ കണ്‍വീനര്‍ മൊയ്തു സീതാംഗോളി, ഷഹബാസ് ഹുസൈന്‍, അസി.പ്രൊഫ വിദ്യ, അബ്ദു റഹിമാന്‍ തുരുത്തി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡോ.ധനഞ്ജയ രക്തദാനത്തെക്കുറിച്ച് അവബോധ ക്ലാസെടുക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ജനരക്ഷാ കാസറഗോഡ് ചെയര്‍മാന്‍ നാസര്‍ ബായാര്‍ സ്വാഗതവും അസി.പ്രൊഫസര്‍ ശ്രീരാജ് നന്ദിയും പറഞ്ഞു. രക്തം കാസറഗോഡ് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved