Latest News :
Home » , , , » ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഥുരയില്‍ യാത്രക്കാരനെ കുത്തിക്കൊന്നു; രണ്ട് പേര്‍ക്ക് പരിക്ക്

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഥുരയില്‍ യാത്രക്കാരനെ കുത്തിക്കൊന്നു; രണ്ട് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 23 June 2017 | 12:28

ന്യഡല്‍ഹി: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഥുരയിലേക്ക് പോകുന്ന തീവണ്ടിയില്‍ യാത്രക്കാരനെ സഹയാത്രികര്‍ കുത്തിക്കൊന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ബല്ലാബര്‍ഗില്‍ താമസിക്കുന്ന മൂന്നു മുസ്‌ലിംകള്‍ക്കു നേരെയായിരുന്നു ആക്രമണം. 

പെരുന്നാളിനായി ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ നിന്ന് ബീഫ് വാങ്ങിയാണ് ഇവര്‍ തീവണ്ടിയില്‍ കയറിയത്. 

സഹയാത്രക്കാരുമായി ബീഫ് വിഷയത്തില്‍ തര്‍ക്കമുണ്ടായതായും അതിനിടെ ആരോ വയറ്റില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു എന്നും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ രണ്ടു പേരും ആസ്പത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ടാണ് രാജ്യത്തിന് വീണ്ടും നാണക്കേടുണ്ടാക്കി ബീഫ് കൊലപാതകം അരങ്ങേറിയത്.

ബീഫ് സൂക്ഷിച്ചെന്ന പേരില്‍ രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ തല്ലിക്കൊന്നതും പോത്തിന്റെ തുലിയുരിച്ചതിന്റെ പേരില്‍ ഉനയില്‍ ദളിത് യുവാക്കളെ ചാട്ടയടിച്ചതും ഈയിടെ വന്‍ ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ചിരുന്നു. 

യു.പിയില്‍ ബീഫ് സൂക്ഷിച്ചതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മുസ്‌ലിം ഗൃഹനാഥനെ വരുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതില്‍ കോടതികള്‍ വരെ ഇടപെട്ട സാഹചര്യത്തിലാണ് വീണ്ടും കൊലപാതകം നടന്നിട്ടുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved