Latest News :
Home » , , » മഞ്ചേശ്വരത്തെ 259 വോട്ടര്‍മാര്‍ കോടതിയില്‍ ഹാജരാകണം; നിര്‍ദേശം ബിജെപി പരാതിയെ തുടര്‍ന്ന്

മഞ്ചേശ്വരത്തെ 259 വോട്ടര്‍മാര്‍ കോടതിയില്‍ ഹാജരാകണം; നിര്‍ദേശം ബിജെപി പരാതിയെ തുടര്‍ന്ന്

Written By Muhimmath News on Tuesday, 6 June 2017 | 10:42

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന ബിജെപിയുടെ പരാതിയില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ 259 വോട്ടര്‍മാരോട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ക്കെതിരെ നോട്ടീസ് അയച്ചത്. അടുത്ത മാസം 8, 9 തീയതികളില്‍ ഹാജാരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച പി ബി അബ്ദുള്‍റസാഖിനെതിരെയാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയത്. 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്. കള്ളവോട്ടുകളുടെ ബലത്തിലാണ് അബ്ദുള്‍റസാഖ് വിജയിച്ചതെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.

തെരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതിരുന്ന 259 പേരുടെ വോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 259 പേരില്‍ മരിച്ചവരും ഉള്‍പ്പെട്ടതായി പരാതിയില്‍ പറയുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved