Latest News :
Home » , , » സൗഹൃദസന്ദേശം പകര്‍ന്ന് മര്‍കസ് നോളജ് സിറ്റി ഇഫ്താര്‍

സൗഹൃദസന്ദേശം പകര്‍ന്ന് മര്‍കസ് നോളജ് സിറ്റി ഇഫ്താര്‍

Written By Muhimmath News on Wednesday, 21 June 2017 | 18:12



കോഴിക്കോട്: സ്‌നേഹസന്ദേശം പകര്‍ന്ന് മര്‍കസ് നോളജ് സിറ്റി ഇഫ്താര്‍. കാലിക്കറ്റ് ടവറിലൊരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെത്തി. മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദേശപ്രഭാഷണവും പ്രാര്‍ഥനയും നടത്തി. മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സംസാരിച്ചു. ജില്ലാ കളക്ടര്‍ യു.വി. ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. ക്രിയേറ്റീവ് ജെന്‍, കാലിക്കറ്റ് ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സ്, ഡാര്‍വിഷ് ആര്‍കിടെക്റ്റ്‌സ്, ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സ്, ലിമോ ടെക്‌സ്, അലിഫ് ഇന്റര്‍നാഷനല്‍, ഇംതിബിഷ്, ഇന്നോമെപ് തുടങ്ങി വിവിധ കമ്പനികളുടെ പ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved