Latest News :
Home » , » മര്‍കസ് മൈമന്‍ പ്രാര്‍ത്ഥനാ സമ്മേളനം തിങ്കളാഴ്ച

മര്‍കസ് മൈമന്‍ പ്രാര്‍ത്ഥനാ സമ്മേളനം തിങ്കളാഴ്ച

Written By Muhimmath News on Saturday, 3 June 2017 | 12:13

മൊഗ്രാല്‍ പുത്തൂര്‍:  കോട്ടക്കുന്ന് മര്‍കസ് മൈമന്‍ പ്രാര്‍ത്ഥനാ സമ്മേളനവും തൗബാ മജ്‌ലിസും തിങ്കളാഴ്ച രാത്രി 9 മണിക്ക് സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കും. സയ്യിദ് എ.പി.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥയോടെ ആരംഭിക്കുന്ന സമ്മേളനം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. 

സയ്യിദ് ശറഫുദ്ദീന്‍ അഹ്‌സനി തങ്ങള്‍ തൗബാ മജ്‌ലിസിനും സമാപന ദുആക്ക് സയ്യിദ് സൈനുദ്ദീന്‍ ബുഖാരി കൂരിക്കുഴി തങ്ങളും നേതൃത്വം നല്‍കും. സയ്യിദ് സീതിക്കോയ തങ്ങള്‍ മൊഗ്രാല്‍ പുത്തൂര്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി തങ്ങള്‍, എസ്.കെ.കുഞ്ഞിക്കോയ തങ്ങള്‍ പെരിയടുക്ക, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ചെമ്മനാട്, എ.ബി.മൊയ്തു സഅദി ചേരൂര്‍, ഹാജി എന്‍.എം ഉസ്മാന്‍ മുസ്ല്യാര്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, സുലൈമാന്‍ സഖാഫി ദേശാംകുളം, സഈദ് സഅദി കോട്ടക്കുന്ന്, തമീം അഹ്‌സനി മജല്‍, അബ്ദുസലാം സഅദി ബദ്‌രിയ്യ നഗര്‍, സ്വാലിഹ് ജൗഹരി ഗട്ടമന, അബ്ദുല്‍ ഹക്കീം സഖാഫി മജല്‍, അബ്ദുല്ല മുസ്ല്യാര്‍ കോട്ടക്കുന്ന്, മുഹമ്മദ് മുസ്ല്യാര്‍ ചൗക്കി, ശഫീഖ് സഅദി കോട്ടക്കുന്ന്, ശഫീഖ് ഹിമമി സഖാഫി കോട്ടക്കുന്ന്, ഫാറൂഖ് സഖാഫി ദേശാംകുളം തുടങ്ങിയവര്‍ സംബന്ധിക്കും. അന്നദാനത്തോടെ മജ്‌ലിസ് സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved