Latest News :
Home » , , , » കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ഈത്തപ്പനകള്‍ക്ക് നടുവില്‍ മര്‍കസ് സ്‌കൂള്‍

കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ഈത്തപ്പനകള്‍ക്ക് നടുവില്‍ മര്‍കസ് സ്‌കൂള്‍

Written By Muhimmath News on Tuesday, 6 June 2017 | 10:24
























കാരന്തൂര്‍: അറേബ്യന്‍ നാട്ടിലെത്തിയ അനുഭൂതിയാണ് കാരന്തൂര്‍  മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാമ്പസിലേത്. 

നാല് ഭാഗത്തും നിറഞ്ഞു നില്‍ക്കുന്ന ഈത്തപ്പനമരങ്ങള്‍. ഇപ്പോള്‍   ആറു മരങ്ങള്‍ കാഴ്ച്ചിട്ടുമുണ്ട്. കേരളത്തിലും ഈത്തപ്പന മരങ്ങള്‍ ഇങ്ങനെ തഴച്ചു  വളരുമോ എന്ന അതിശയത്തിലാണ് കാഴ്ചക്കാര്‍.
              മൂന്നു വര്‍ഷം മുമ്പാണ് മര്‍കസ്  ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മുപ്പത്തിയഞ്ച്  ഈത്തപ്പന തൈകള്‍ നട്ടത്.ഒരു മീറ്റര്‍ വീതിയും നീളവുമുള്ള  കുഴിയുണ്ടാക്കി മണല്‍ ചേര്‍ത്ത ചുവന്ന മണ്ണിലായിരുന്നു തൈകള്‍ നട്ടത്. വളമായി ചാണകവുമിട്ടു. ഇടക്കിടെ തടം തുറന്നു ചാണകപ്പൊടി നിക്ഷേപിക്കുമായിരുന്നു. ചെടികള്‍ക്ക് സ്ഥിരമായ വെള്ളമെത്തിക്കാനുള്ള  സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ്  ഇത്രയധികം  ഈത്തപ്പന മരങ്ങള്‍ ഇവിടെ ഒന്നിച്ചു കായ്ച്ചത്. ഈത്തപ്പഴത്തിന്റെ വിശേഷ മാസമായ  റമദാനോടനുബന്ധിച്ചാണ്   ഇവ പൂത്തത്  എന്നതും കൗതുകകരമാണ്.

        മഞ്ഞനിറത്തിലുള്ള    കാഴ്ചു നില്‍ക്കുന്ന ഈത്ത പഴങ്ങള്‍  കാണാന്‍   രക്ഷിതാക്കളും  വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി ആളുകളാണ് കാമ്പസില്‍ എത്തുന്നതെന്നു മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍  മുഹമ്മദ് ഹനീഫ് അസ്ഹരി പറയുന്നു.

കൃത്യമായും സൂക്ഷമതയോടെയും വളമിട്ടും ശാസ്ത്രീയമായി പരിപാലിച്ചത് കൊണ്ടാണ്  അധ്യായന വര്‍ഷം ആരംഭിക്കുന്ന സമയത്ത് തന്നെ പ്രകൃതിയുടെ മനോഹരമായ ദൃശ്യം ഒരുക്കാന്‍ ആയത്. പരിസ്ഥിതി ദിനത്തിന്റെ  ഭാഗമായി  വ്യത്യസ്ത താരം ചെടികള്‍ നാട്ടു സ്‌കൂള്‍ കാമ്പസ്  കൂടുതല്‍  പരിസ്ഥിതി സൗഹൃദപരമാക്കാനുള്ള  ഒരുക്കത്തിലാണ്  അധ്യാപകരും വിദ്യാര്‍ത്ഥികളും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved