Latest News :
Home » , , » മര്‍കസ് ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണവും തിങ്കളാഴ്ച

മര്‍കസ് ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണവും തിങ്കളാഴ്ച

Written By Muhimmath News on Wednesday, 14 June 2017 | 11:54

കാരന്തൂര്‍ : മര്‍കസ്  ആത്മീയ സംഗമവും പ്രാര്‍ത്ഥനാ സദസ്സും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ റമളാന്‍ ഇരുപത്തിനാലാം രാവ്  തിങ്കളാഴ്ച നടക്കും. ഉച്ചക്ക്  ഒരു മണിക്ക് തുടങ്ങുന്ന ഉദ്ഘാടന സംഗമത്തിന് പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും.

1.30 നു നസ്വീഹത്ത്, 2 മണിക്ക് വിര്‍ദു ലത്തീഫ്, 2.30 നു  ദൗറത്തുല്‍ ഖുര്‍ആന്‍, 4.30 ന് അസ്മാഉല്‍ ബദര്‍, 6 മണിക്ക് യാസീന്‍ പാരായണവും മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും തുടര്‍ന്ന്  സമൂഹ ഇഫ്ത്താറും നടക്കും.

തറാവീഹ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.കാന്തപുരം  എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ റമളാന്‍ പ്രഭാഷണം നടത്തും.സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പൊന്മള  അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍,എ.പി മുഹമ്മദ് മുസ്‌ലിയാര്‍  സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ,സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈമി,സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് അബുസുബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് തുറാബ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, സയ്യിദ് സ്വാലിഹ് തുറാബ്, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി,ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി,റഹ്മത്തുല്ല സഖാഫി എളമരം , അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും  വിവിധ പരിപാടികള്‍ക്കും തൗബ, ഇസ്തിഗ്ഫാര്‍ പ്രാര്‍ത്ഥന പരിപാടികള്‍ക്കും നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved