Latest News :
Home » , , » മെട്രോയില്‍ യാത്ര ചെയ്യുവാന്‍ തനിക്ക് അനുവാദമുണ്ടായിരുന്നുവെന്ന് കുമ്മനം

മെട്രോയില്‍ യാത്ര ചെയ്യുവാന്‍ തനിക്ക് അനുവാദമുണ്ടായിരുന്നുവെന്ന് കുമ്മനം

Written By Muhimmath News on Saturday, 17 June 2017 | 18:55



കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്തതിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുത അറിയാതെയുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ തനിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുവാദമുണ്ടായിരുന്നെന്നും കടകംപള്ളിയുടെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെ യാത്രചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ പറ്റില്ലേ? പ്രധാനമന്ത്രിയുള്ള സ്ഥലത്ത് വെറുതെ ഒരാള്‍ക്ക് പ്രവേശിക്കാന്‍ പറ്റില്ല. തനിക്ക് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ അനുവാദമുണ്ടെന്ന് എസ്പിജിയും പോലീസും അടക്കമുള്ളവര്‍ അറിയിച്ചിരുന്നു. എന്റെ പേരുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതിയല്ലോ. എന്റെ പേരുള്ളതുകൊണ്ടാണ് പോയത്. കേരള സര്‍ക്കാരിന്റെ വണ്ടിയിലാണ് ഞാന്‍ യാത്ര ചെയ്തത്. കുമ്മനം പറഞ്ഞു.

ആരുടെയും അനുവാദം കൂടാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ പറ്റുമെങ്കില്‍ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണ് അതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved