Latest News :
Home » , , , , » മെട്രോ കന്നിയാത്രയില്‍ മോഡിക്കൊപ്പം കുമ്മനവും; പ്രോട്ടോക്കോള്‍ ലംഘിച്ചുളള കുമ്മനത്തിന്റെ കടന്നുവരവ് വിവാദമാകുന്നു

മെട്രോ കന്നിയാത്രയില്‍ മോഡിക്കൊപ്പം കുമ്മനവും; പ്രോട്ടോക്കോള്‍ ലംഘിച്ചുളള കുമ്മനത്തിന്റെ കടന്നുവരവ് വിവാദമാകുന്നു

Written By Muhimmath News on Saturday, 17 June 2017 | 13:16

കൊച്ചി: കൊച്ചി മെട്രൊയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും. 

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കന്നിയാത്രയില്‍ വളരെക്കുറച്ച് പേരെ മാത്രമെ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നുളളു. ഇതിലാകട്ടെ പ്രതിപക്ഷ നേതാവോ, സംസ്ഥാനത്ത് നിന്നുളള മറ്റ് മന്ത്രിമാരോ ഇല്ലായിരുന്നു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മെട്രൊമാന്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരായിരുന്നു മെട്രൊയുടെ ആദ്യയാത്രയിലുണ്ടായിരുന്ന മറ്റുളളവര്‍. ഇവര്‍ക്കൊപ്പമാണ് സര്‍ക്കാരിന്റെയോ മറ്റുളളതോ ആയ യാതൊരു ഔദ്യോഗിക പദവികളും ഇല്ലാത്ത കുമ്മനത്തിന്റെ യാത്രയും.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എയെയും മെട്രൊയിലെ പ്രധാനമന്ത്രിയുടെ യാത്രയില്‍ നിന്നും ഒഴിവാക്കിയതായി നേരത്തെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചുളള കുമ്മനത്തിന്റെ കടന്നുവരവ് വിവാദമാകുന്നതും. 


മെട്രൊ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആദ്യമുണ്ടായ വിവാദങ്ങള്‍ മുതല്‍ കുമ്മനത്തിന്റെ ഇപ്പോഴത്തെ മെട്രൊ യാത്രയും വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ നിരീക്ഷണങ്ങള്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved