Latest News :
Home » » മില്ലത്ത് സാന്ത്വനം, ഐ. എം .സി. സി അബുദാബി നിര്‍ദ്ധനരായവര്‍ക്ക് ധനസഹായ വിതരണം നടത്തി

മില്ലത്ത് സാന്ത്വനം, ഐ. എം .സി. സി അബുദാബി നിര്‍ദ്ധനരായവര്‍ക്ക് ധനസഹായ വിതരണം നടത്തി

Written By Muhimmath News on Saturday, 24 June 2017 | 18:06



കാസറഗോഡ്: മില്ലത്ത് സാന്ത്വനം, ഐ. എം .സി. സി അബുദാബി കാസറഗോഡിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു. ഐ എന്‍ എല്‍ കാസര്‍കോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ഹനീഫ ഹാജി, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അഡ്വ ഷേക് ഹനീഫ്, കാസര്‍കോഡ് മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല, ഉദുമ മണ്ഡലം പ്രസിഡണ്ട് മൊയ്തു ഹദ്ദാദ്, സെക്രട്ടറി ബഷീര്‍ പാക്യാര, ശാഫി സു ഹരി, യൂസഫ് ഒളയം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved