Latest News :
Home » » നാടിന്റെ നന്മകള്‍ വിളിച്ചുണര്‍ത്തി സ്‌നേഹ സംഗമം

നാടിന്റെ നന്മകള്‍ വിളിച്ചുണര്‍ത്തി സ്‌നേഹ സംഗമം

Written By Muhimmath News on Sunday, 18 June 2017 | 15:16



നീലേശ്വരം: കോട്ടപ്പുറം, മില്ലത്ത് സാന്ത്വനം ഐ എം സി സി ജി സി സി, നാഷണല്‍ ലീഗ് കോട്ടപ്പുറം ശാഖ കമ്മറ്റി സംയുക്തമായി നടത്തിയ സ്‌നേഹ സംഗമം നാടിന്റെ ഐക്യവും സൗഹാര്‍ദവും വിളിച്ചോതുന്നതായി. റംസാന്‍ റിലീഫ്, ഉപഹാര സമര്‍പ്പണം, പഠനോപകാരണ വിതരണം, സമൂഹ നോമ്പ് തുറ എന്നിവ നടന്നു.

പരിപാടിയില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ കോട്ടപ്പുറം ഹൈസ്‌കൂളിന് ഉപഹാരം, എല്ലാ വിഷയത്തില്‍ എ+ നേടിയ വിദ്യാര്‍ഥികള്‍ ക്കുള്ള ഉപഹാര സമര്‍പ്പണം, മദ്രസ്സ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം, കോട്ടപ്പുറം പുഴയിലേക്ക് മറിഞ്ഞ ഓട്ടോ റിക്ഷ യാത്രകാരെ രക്ഷിച്ച അച്ചം തുരുത്തി ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് സ്വീകരണവും നിര്‍ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണവും നടന്നു.

ചടങ്ങില്‍ അബ്ദുറഹ്മാന്‍ അശ്‌റഫി ഇച്ചിലംങ്കോട് പ്രാര്‍ത്ഥന നടത്തി. മില്ലത്ത് സാന്ത്വനം ചെയര്‍മാന്‍ ഷംസുദീന്‍ അരിഞ്ചിറയുടെ അധ്യക്ഷതയില്‍ ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല എം സ്വാഗതം പറഞ്ഞു. വി ഉണികൃഷ്ണന്‍ സി ഐ, ആനച്ചാല്‍ മുഹമ്മദ് കുഞ്ഞി സുബൈര്‍ പടുപ്പ്, ടി.ക്കെ രവി ( സി പി ഐ എം ), പി വിജയകുമാര്‍ (സി പി ഐ ), യെറുവാട്ടു മോഹന്‍( കോണ്‍ഗ്രസ്സ് ), ഇബ്രാഹിം പറമ്പത്ത് (ഐ യു എം എല്‍ ), സി.ടി സുലൈമാന്‍ (എസ് ഡി പി ഐ), വി.ക്കെ ഹനീഫ് ഹാജി, ഐ എന്‍ എല്‍ മണ്ഡലം പ്രസിഡണ്ട് റസാക്ക് പുഴക്കര, മണ്ഡലം സെക്ക്രട്ടറി എം കെ ഹാജി , എപി അബുല്ലകുഞ്ഞി, മമ്മു കോട്ടപ്പുറം, കെ പി മൊയ്തു, ജലീല്‍ പടന്നക്കാട്, അബ്ദുല്ല ബില്‍ടെക്ക് , എം എം സി ടി കോട്ടയില്‍ അബ്ദുറഹ്മാന്‍ (ഐ എം സി സി), ഇബ്രാഹിം മൗലവി ( ഐ സി എസ് എഫ്), കുവൈത്ത് കല്ലായി അഹമ്മദ്, കുവൈത്ത് കെ പി ജാഫര്‍, നജീബ് സംബന്ധിച്ചു. ഷമീം കെ നന്ദി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved