Latest News :
Home » » മന്ത്രി കെ.ടി. ജലീലിന്റെ കാര്‍ അപകടത്തില്‍പെട്ടു

മന്ത്രി കെ.ടി. ജലീലിന്റെ കാര്‍ അപകടത്തില്‍പെട്ടു

Written By Muhimmath News on Sunday, 18 June 2017 | 20:27



എടപ്പാള്‍: മന്ത്രി കെ.ടി. ജലീലിന്റെ ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തിന്റെ പിറകിലിടിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് എടപ്പാള്‍ ജങ്ഷനിലെ കോഴിക്കോട് റോഡിലാണ് അപകടം. വട്ടംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പോവുകയായിരുന്നു മന്ത്രി. പൈലറ്റ് വാഹനത്തിന് കുറുകെ ബൈക്ക് കടന്നു വന്നതിനെ തുടര്‍ന്ന് വാഹനം ബ്രേക്കിട്ടതോടെ പിറകിലെത്തിയ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി പിന്നീട് പൊലീസ് വാഹനത്തില്‍ വട്ടംകുളത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved