Latest News :
Home » , , » 28കാരനോടൊപ്പം ഒളിച്ചോടിയ 35 കാരി റിമാന്റില്‍

28കാരനോടൊപ്പം ഒളിച്ചോടിയ 35 കാരി റിമാന്റില്‍

Written By Muhimmath News on Saturday, 10 June 2017 | 10:58

കണ്ണൂര്‍: ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് അയല്‍ക്കാരനോടൊപ്പം യുവതി ഒളിച്ചോടി. ഇതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്ത കോടതി യുവതിയെ റിമാന്റ് ചെയ്തു.

ശാസ്താംപാറ പുതിയേടത്ത് കുന്നേല്‍ ഷമീന (35)യെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തത്. ഇവരെ കാക്കനാട് സബ്ജയിലിലേക്കയച്ചു. പതിനേഴും പതിനാലും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് പോയതിനാല്‍ ഇവര്‍ക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. 

ഇക്കഴിഞ്ഞ എട്ട് മുതല്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍തൃപിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇവരെ ചെന്നൈയില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. അവിവാഹിതനായ 28കാരനോടൊപ്പമാണ് യുവതി നാടുവിട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved