Latest News :
Home » » ഉപ്പളയില്‍ നിന്നും കാണാതായ യുവതിയെ കര്‍ണാടക ബണ്ട്വാളില്‍ നിന്നും കണ്ടെത്തി: രണ്ടുപേര്‍ കസ്റ്റഡിയില്‍

ഉപ്പളയില്‍ നിന്നും കാണാതായ യുവതിയെ കര്‍ണാടക ബണ്ട്വാളില്‍ നിന്നും കണ്ടെത്തി: രണ്ടുപേര്‍ കസ്റ്റഡിയില്‍

Written By Muhimmath News on Friday, 23 June 2017 | 11:49

ഉപ്പള: ഉപ്പളയില്‍ നിന്നും കാണാതായ യുവതിയെ കര്‍ണാടക ബണ്ട്വാളില്‍ നിന്നും കണ്ടെത്തി.
ഉപ്പള സോങ്കാല്‍ അഗര്‍ത്തിമൂലയിലെ 22 കാരിയെ ആണ് കുമ്പള സി.ഐ വി.വി.മനോജിന്റെ നേതൃത്വത്തില്‍ ബണ്ട്വാളില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.

ഈ മാസം 16ന് ആണ് യുവതിയെ കാണാതായത്. ഇത് സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്തിരുന്നു. യുവതിയുമായി പരിചയമുള്ള ബണ്ട്വാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. 

നേരത്തെ പരിചയക്കാരനായ യുവാവിനെ ഫോണില്‍ വിളിച്ചശേഷമാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങി.പെര്‍ളയില്‍ എത്തിയത്. ഇതിനിടയില്‍ പരിചയക്കാരന്റെ സുഹൃത്താണ് യുവതിയെ ബണ്ട്വാളില്‍ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു. ഇയാളെയും കസ്റ്റഡിയിലെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved