Latest News :
Home » , , , » ലീഗിനെ കള്ളന്മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്, എം.എല്‍.എ സ്ഥാനം രാജിവെക്കില്ല: പി.ബി അബ്ദുല്‍ റസാക്ക്

ലീഗിനെ കള്ളന്മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്, എം.എല്‍.എ സ്ഥാനം രാജിവെക്കില്ല: പി.ബി അബ്ദുല്‍ റസാക്ക്

Written By Muhimmath News on Monday, 12 June 2017 | 17:09

























കാസറഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എം.എല്‍.എ പി.ബി.അബ്ദുല്‍ റസാക്ക്. വിഷയവുമായി ബന്ധപ്പെട്ട് രാജി വെക്കുന്ന പ്രശനമില്ല. കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞുവെന്ന ആരോപണം തെറ്റാണ്. ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെ, അപ്പോള്‍ കാണാം എം.എല്‍.എ പ്രതികരിച്ചു. മരിച്ചവരുടെ പേരില്‍ വോട്ട് ചെയ്‌തെന്ന ആരോപണം കള്ളമാണ്. ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിം ലീഗിനെ കള്ളന്‍മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പി.ബി കുറ്റപ്പെടുത്തി.

മരിച്ച ആറ് പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മരിച്ചുവെന്ന് പറയുന്ന ആറ് പേരില്‍ നാലുപേര്‍ ഇപ്പോഴും ജീവനോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ബിജെപി വെറുതെ കള്ളം പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. താന്‍ രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി വരട്ടെ. മുസ് ലിം ലീഗ് നേതൃത്വം ഈ വിവാദം ഗൗരവമായി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി അസിസ്റ്റന്റ് സൊളിസിറ്റര്‍ ജനറല്‍ ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വോട്ടിങ്ങില്‍ ക്രമക്കേട് നടന്നെന്നു കാട്ടി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ ഹരജിക്ക് ബലമേകുന്നതായിരുന്നു റിപ്പോര്‍ട്ട്.

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. വിജയിച്ചത് കള്ളവോട്ടുകള്‍ നേടിയാണെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതിരുന്ന 259 പേരുടെ വോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. ഇവരാരും തിരഞ്ഞെടുപ്പ് ദിനത്തില്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് സുരേന്ദ്രന്റെ വാദം.

കള്ളവോട്ട് ആരോപണം തെളിയിക്കപ്പെട്ടാല്‍ മുസ്‌ലിം ലീഗ് എം.എല്‍.എയായ അബ്ദുള്‍ റസാക്കിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved